728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് വോട്ട്: സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് തീരുമാനം

അബൂദബി: പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ.
അബൂദബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ പ്രവാസി സംഘടനാ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യൂനിഫിക്കേഷന്‍ ഐഡന്‍റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ പ്രവാസി ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നു. ഇന്ത്യക്കാര്‍ അറസ്റ്റിലായാലും മറ്റും നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ചോദ്യം ഉയര്‍ന്നു.
ഇക്കാര്യം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് യു.എ.ഇയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, സംഘടനാ രജിസ്ട്രേഷനുള്ള പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അഫയേഴ്സ് ഡെവലപ്മെന്‍റ് കൗണ്‍സലര്‍ ആനന്ദ് ബര്‍ദന്‍, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവ ഹാജി, മോഹന്‍ ജോഷന്‍മാള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply