728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് വോട്ട് യാഥാര്‍ത്ഥ്യമായേക്കും

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പുകളില്‍ നാട്ടിലെത്താതെ വോട്ട് ചെയ്യുക എന്ന പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായേക്കും. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ സാധ്യത പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികള്‍ക്ക് നാട്ടില്‍ എത്താതെ വോട്ട് ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎ ഇയിലെ പ്രവാസിയായ ഡോക്ടര്‍ വി പി ഷംസീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍, ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാലാണിത്. നിലവില്‍ വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 11844 പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കാന്‍ കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എന്നാല്‍, തൊഴില്‍പരമായ കാരണങ്ങളാല്‍ രാജ്യത്തിന്‌ പുറത്തുള്ള ഒരു കോടിയോളം പ്രവാസികളില്‍ മഹാഭൂരിപക്ഷത്തിനും കാലാകാലങ്ങളായി നാട്ടില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാറില്ല. നിലവില്‍ 114 രാജ്യങ്ങള്‍ വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നുണ്ട്. ഇതില്‍ 20 എണ്ണം ഏഷ്യന്‍ രാജ്യങ്ങളാണ്‌.

Leave a Reply