728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ടോ പകരക്കാരനെക്കൊണ്ടു വോട്ടുചെയ്യിക്കുന്നതോ(പ്രോക്‌സി വോട്ട്) അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.ഇതേ തുടര്‍ന്ന് ഇതിനുള്ള നടപടി ക്രമങ്ങള്‍ എട്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീരുമാനം എടുക്കുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയം, പ്രവാസി മന്ത്രാലയം തുടങ്ങിയ വകുപ്പുകളുമായി ആലോചിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് തീരുമാനം കൈക്കൊള്ളാനാണ് സുപ്രീംകോടതി എട്ടാഴ്ച്ച സമയം അനുവദിച്ചത്.പ്രോക്‌സി വോട്ട് അല്ലെങ്കില്‍ ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്ന് കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു.

നിലവില്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ കഴിയും.എന്നാല്‍ വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് പകരക്കാരന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ ഈ പ്രക്രിയയില്‍ സംവിധാനമില്ലെന്നത് ഇതിന്റെ പരിമിതിയായി കണക്കാക്കുന്നു.

INDIANEWS24 NEWDELHI

Leave a Reply