jio 800x100
jio 800x100
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് നിരോധിച്ച നോട്ട് മാറ്റാവുന്നത് 30 വരെ

ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്തിയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് അനുവദിച്ച കാലയളവ് വെള്ളിയാഴ്ച്ച അവസാനിക്കും. നവംബറില്‍ നോട്ട് നിരോധനമേര്‍പ്പെടുത്തുമ്പോള്‍ 2016 ഡിസംബര്‍ 31വരെയാണ് നോട്ട് മാറിയെടുക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാര്‍ക്കായി സമയപരിധി ജൂണ്‍ 30 വരെ അനുവദിച്ചിരുന്നു.

നോട്ടുനിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ പഴയനോട്ടുകള്‍ മാറ്റാനുള്ള അവസാനതിയ്യതി 2017 മാര്‍ച്ച് 31 ആയിരുന്നു. പിന്നീടത് 2016 ഡിസംബര്‍ 31ലേക്ക് ചുരുക്കി. തുടര്‍ന്നും മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുത്ത ഓഫീസുകളില്‍ നോട്ട് മാറ്റാന്‍ അനുമതി നല്‍കി. ആറ് മാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് 2017 ജൂണ്‍ 30 വരെ നിബന്ധനകള്‍ക്ക് വിധേയമായി നോട്ട് മാറാന്‍ അവസരം നല്‍കിയത്.

INDIANEWS24.COM NEWDELHI

Leave a Reply