728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാനുള്ള നിയമഭേദഗതി വൈകിയേക്കും

ന്യൂഡല്‍ഹി:പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്ത് വച്ചുതന്നെ നാട്ടിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന നിയമഭേദഗതി വൈകും.ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നും കേന്ദ്രമന്ത്രിമാരുടെ സമിതി വിലയിരുത്തിയതായി അറിയുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായുള്ള മന്ത്രിമാരുടെ സമിതിയാണ് പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യത്ത് വച്ച് വോട്ട് രേഖപ്പെടുത്തുന്നത്‌ സംബന്ധിച്ച് പരിശോധനകള്‍ നടത്തിയത്.ഈ സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വിവിധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്.11 മന്ത്രിമാരുള്‍പ്പെട്ട സമിതിയാണ് യോഗം ചേര്‍ന്നത്.മറ്റു രാജ്യങ്ങളിലെ രീതികള്‍ കൂടുതല്‍ പഠിച്ച് കുറ്റമറ്റ രീതി അവലംബിക്കേണ്ടതുണ്ടെന്നാണു യോഗത്തില്‍ അഭിപ്രായമുണ്ടായതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ഇതേ സമയം തന്നെ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്നതിനും ഏറെ ബുദ്ധിമുട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പറയുന്നു.

അന്യസംസ്ഥാന വോട്ടര്‍ എന്നതിന്റെ നിര്‍വചനംതന്നെ സങ്കീര്‍ണമായ സംഗതിയാണെന്ന അഭിപ്രായമാണ് തിരഞ്ഞെടുപ്പു കമ്മിഷനുള്ളത്.അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നവര്‍ക്ക് തിരഞ്ഞെടുപ്പിന് സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ചു പഠിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെവരെയാണു സമയം അനുവദിച്ചിരുന്നത്. എന്നാല്‍, സമിതി ഒരു തവണ യോഗം ചേര്‍ന്നതല്ലാതെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് സൂചന.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ദുബായില്‍നിന്നുള്ള ഡോ.വി പി ഷംസീര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ത്യയില്‍ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നവും ഉന്നയിച്ചിരുന്നു.പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാന്‍ നിയമം ഭേദഗതി ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.ഇ-തപാല്‍ വോട്ടും പകരക്കാരനെ ഉപയോഗിച്ചുള്ള (പ്രോക്‌സി) വോട്ടുമാണ് നിലവില്‍ പ്രവാസികള്‍ക്ക് അനുവദിക്കുന്നത്.വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യം സൈനികര്‍ക്കും വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളില്‍ ജോലിചെയ്യുന്നവര്‍ക്കുംകൂടി ലഭ്യമാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയും ചെയ്തതാണ്‌.

INDIANEWS24.COM NEWDELHI

Leave a Reply