728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വിജ്ഞാപനം ഇറങ്ങി.www.isgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറി പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം.വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും.

അപേക്ഷ നടപടികള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന പ്രിന്റൗട്ടെടുത്ത് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള രേഖകള്‍ വച്ച് അതതു തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നേരിട്ടോ രജിസ്‌റ്റേര്‍ഡ് പോസ്റ്റ് മുഖേനയോ എത്തിക്കണം.ഓഫീസര്‍മാര്‍ വിലാസം നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കും.ഇവര്‍ക്കു തിരഞ്ഞെടുപ്പിനു നേരിട്ടെത്തി പാസ്‌പോര്‍ട്ട് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാനാകും.

INDIANEWS24.COM T V P M

Leave a Reply