728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റാം

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ സമയപരിധി നീട്ടിനിശ്ചയിച്ചു.ഒരാള്‍ക്ക് പരമാവധി 25000 രൂപവരെയാണ് മാറ്റാന്‍ സാധിക്കുക.കറന്‍സി നോട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലാണ് പ്രവാസികള്‍ക്ക് പുതുക്കിയ സമയപരിധി നിശ്ചയിച്ചത്.

വിദേശ വിനിമയ ചട്ടം പ്രകാരം ഒരാള്‍ക്ക് നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയുന്നത് പരമാവധി 25000 രൂപയായതിനാലാണ് ഇത്രയും തുകയുടെ പരിധി.നാട്ടിലെത്തുന്ന പ്രവാസികള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കൈവശമുള്ള കറന്‍സിയുടെ വിവരങ്ങള്‍ വ്യക്തമാക്കണം.അധികൃതരില്‍ നിന്ന് ഇതിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോം ലഭ്യമാക്കും.തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരില്‍ നിന്നും അമ്പതിനായിരം രൂപ പിഴ ഈടാക്കും.തങ്ങളുടെ കൈവശമുള്ള തുക പ്രവാസികള്‍ ആര്‍ ബി ഐയില്‍ നിന്നാണ് മാറ്റിയെടുക്കേണ്ടത്.

INDIANEWS24.COM National Desk

Leave a Reply