London:ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി യുകെയില്‍ താമസിച്ചു വരുന്ന പ്രവാസി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത വിവാഹങ്ങളില്‍ യുകെ അധികൃതര്‍ക്ക് ആശങ്ക.മാതാപിതാക്കള്‍ ആലോചിച്ചു ഉറപ്പിച്ച വിവാഹം എന്ന പേരില്‍ വധു-വരന്മാര്ക്ക് താല്പര്യമില്ലാത്ത വിവാഹം അടിച്ചേല്‍പ്പിക്കുന്നത് വച്ച് പൊറുപ്പിക്കാന്‍ ആവില്ല എന്ന നിലപാടില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ .
നിര്‍ബന്ധിത വിവാഹം കഴിപ്പിക്കാന്‍ യുകെയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി കുട്ടികള്‍ക്ക് സംശയം തോന്നിയാല്‍ അധികൃതരെ വിവരം അറിയിച്ചാല്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി വേണ്ട സഹായം ചെയ്യും.ഇനി അഥവാ അങ്ങനെ നേരത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തെങ്കിലും മെറ്റല്‍ (സ്പൂണ്‍ ,വള ,മോതിരം )തുടങ്ങിയ എന്തെങ്കിലും ഒരു വസ്തു വസ്ത്രത്തിനു ഉള്ളില്‍ ഒളിപ്പിച്ച് വച്ച് വിമാന താവളത്തിലെ സുരക്ഷാ പരിശോധനക്ക് ചെല്ലുക.ഉടന്‍ തന്നെ അവിടെ നിന്നും മതാപിതാക്കളുടെ അടുക്കല്‍ നിന്നും പോലിസ് സഹായത്തോടെ കുട്ടികളെ രക്ഷപെടുത്തും.മാതാ പിതാക്കള്‍ ശക്തമായ നിയമ നടപടികള്‍ നേരിടെണ്ടാതായും വരും.
ഇത്തരം വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് പാകിസ്ഥാന് ബംഗ്ലാദേശ് ,ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ആണെന്നതാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരം. കാലങ്ങളായി യുകെ യില്‍ താമസിച്ച് ബ്രിട്ടിഷ് പൌരത്വം നേടിയ ശേഷം ശേഷം സ്കൂള്‍ -കോളെജ് അവധിക്കാലത്ത് സ്വന്തം നാട്ടില്‍ പോയി വിവാഹം ഉറപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ പ്രവാസികളുടെ ഇടക്ക് നടന്നു കൊണ്ടിരിക്കുന്നത്.കുട്ടികളുടെ അറിവോ സമ്മതമോ കൂടാതെ മാതാപിതാക്കള്‍ വിവാഹം മുന്‍കൂട്ടി ഉറപ്പിച്ച് സ്വന്തം നാട്ടില്‍ പോയി വിവാഹം കഴിപ്പിച്ചു തരിച്ചു യുകെയിലേക്ക് തന്നെ മടങ്ങി വരുന്ന രീതിയാണ് ഏഷ്യന്‍ -എതിനിക്- മൈനോരിറ്റിയില്‍ പെട്ട ഭൂരിപക്ഷവും ചെയിതു വരുന്നത്. “തങ്ങളുടെ സംസ്കാരത്തിനും വിശ്വാസത്തിനും യോജിച്ച വിധത്തില്‍ ജീവിക്കാന്‍ ഉള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്നും തങ്ങള്‍ കഷ്ടപ്പെട്ടു പോറ്റി വളര്‍ത്തിയ മക്കളുടെ കാര്യത്തില്‍ തങ്ങളുടെ വിശ്വാസവും സംസകാരവും നിലനിര്‍ത്തുന്നതിന് ആലോചിച്ചു ഉറപ്പിച്ച വിവാഹം ആവശ്യമാണ് “ ഈ മനോഭാവമാണ് ആണ് മക്കളുടെ കാര്യത്തില്‍ മലയാളികള്‍ അടക്കം ഉള്ള ഏഷ്യന്‍ വംശജര്‍ വച്ച് പുലര്‍ത്തുന്നത്.എന്നാല്‍ യുകെയില്‍ വച്ച് ആരെയെങ്കിലും ഇത്തരം വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ അത് ഗുരുതരമായ കുറ്റമായിട്ടായിരിക്കും പരിഗണിക്കുക.മാത്രവുമല്ല അങ്ങനെയുള്ള നിര്‍ബന്ധങ്ങള്‍ക്കു ഇരയാകുന്നവരുടെ പൂര്‍ണ്ണ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. മലയാളികള്‍ യുകെയില്‍ വ്യാപകമായി കുടിയേറിയിട്ട് അധിക കാലം ആയിട്ടില്ല എന്നത് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത് കുറവാണ്.മലയാളി സമൂഹത്തിനിടയില്‍ നടക്കുന്ന വിവാഹങ്ങള്‍ ആകട്ടെ കുറച്ചു കൂടി നയപരമായ ഇടപെടല്‍ ആണ് മാതാപിതാക്കള്‍ നടത്തുന്നത്.തമ്മില്‍ പരിചയപ്പെടുത്തിയ ശേഷം ഫോണിലൂടെയും ഇന്റര്‍ നെറ്റ് ചാറ്റിങ്ങിലൂടെയും മറ്റും കൂടുതല്‍ അടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്കിയ ശേഷം മാത്രമാണ് കൂടുതല്‍ കല്യാണങ്ങളും നടക്കുന്നത്.അത് കൊണ്ട് തന്നെ അസംതൃപ്തരും കുറവാണ്. നിര്‍ബന്ധിത വിവാഹങ്ങള്‍ തടയാനും ഇത്തരം വിവാഹങ്ങള്‍ക്ക് ഇരയാകാതിരിക്കാന്‍ എതിനിക് മൈനോരിറ്റിയില്‍ പെട്ട കുട്ടികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്താനും ബ്രിട്ടീഷ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.കര്‍മ നിര്‍വാണ പോലെയുള്ള ചാരിറ്റി സംഘടകള്‍ നിര്‍ബന്ധിത വിവഹാത്തിന് ഇരയാകേണ്ടി വന്നവര്‍ക്കുള്ള പിന്തുണയും സഹായവും നല്കി വരുന്നുണ്ട്. JP