728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസികളെ അവഗണിച്ച ബജറ്റ്: കല കുവൈറ്റ്‌

കേരളത്തില്‍ നിന്നും ആരും പ്രവാസികളായി വിദേശങ്ങളില്ല എന്ന് തോന്നിക്കും വിധം പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിന്റെ ബജറ്റെന്നു കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ ഇരുപതു ശതമാനത്തിലധികം സംഭാവന ചെയ്യുന്ന പ്രവാസി സമൂഹം മുമ്പ് ഒരു കാലത്തും ഇത്രയും കടുത്ത അവഗണനക്ക് വിധേയമായിട്ടില്ലെന്നും കല കുവൈറ്റ്‌ ഭാരവാഹികള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നും സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികളുടെ പുനരധിവാസത്തിന് ഉതുകംവിധം ഒരു പദ്ധതി പ്രഖ്യാപിക്കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രവാസി സമൂഹത്തോട് കാണിച്ച കടുത്ത വഞ്ചനയാണെന്നും കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Leave a Reply