jio 800x100
jio 800x100
728-pixel-x-90
<< >>

പ്രവാസികളുടെ സംശയങ്ങളകറ്റാന്‍ കുവൈറ്റില്‍ ഹോട്ട്‌ലൈന്‍

കുവൈറ്റ് സിറ്റി: പ്രവാസികളുടെ ക്ഷേമത്തിനായി കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയുടെ പുതിയ സൗകര്യങ്ങള്‍. പ്രവാസികള്‍ക്ക് നിയമപരമായ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ഉള്ള ആശങ്കകളും സംശയങ്ങളും വിശദീകരിക്കുന്നതിന് ഹോട്ട്‌ലൈന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി 22215150 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലാണ് ഇപ്പോള്‍ ആശയവിനിമയം നടത്താനാകുക.

പ്രവാസികള്‍ക്ക് എന്ത് സംശയങ്ങളുണ്ടെങ്കിലും ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുമൈദി അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍, വിവിധ മന്ത്രാലയങ്ങളുടെ പുതിയ തീരുമാനങ്ങള്‍, നിയമനടപടികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഹോട്ട്‌ലൈന്‍ നമ്പറിലൂടെ ചോദിച്ചറിയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply