jio 800x100
jio 800x100
728-pixel-x-90
<< >>

പ്രവാസികളുടെ മടക്കയാത്ര ഇന്നുമുതൽ;അബുദാബി-കൊച്ചി – 9.40 pm,ദുബായ്-കോഴിക്കോട് -10.30 pm

കൊച്ചി:വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് വ്യാഴാഴ്ച തുടക്കമാകുംവ്യാഴാഴ്ച രാത്രി 9.40-ന് അബുദാബിയിൽനിന്ന് കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെ ചരിത്രദൗത്യത്തിന് തുടക്കം കുറിക്കും.ദുബായിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുൾപ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരും അബുദാബി-കൊച്ചി വിമാനത്തിൽ 177 പേരുമാണ് എത്തുക. ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു.

കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താൻ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കുന്നതിനാണിത്. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി. കോവിഡ് പോസിറ്റീവ് ആവുന്നവർ യു.എ. ഇ. നിഷ്കർഷിക്കുന്ന ഐസൊലേഷൻ അടക്കമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും.

പനി,ചുമ,ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതിയില്ല. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്ളൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം. വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

യു.എ.ഇ.യിൽനിന്നും ആദ്യഘട്ടത്തിൽ മടങ്ങുന്നവരിൽ ജോലി നഷ്ടമായവരും ഗർഭിണികൾ, അവർക്കൊപ്പമുള്ള ബന്ധുക്കൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ട്.

പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് കണ്ണൂരിലേക്കും പ്രവാസി വിമാനമെത്തും. ചൊവ്വാഴ്ചയാണ് സർവീസ്. എല്ലാ വിമാനങ്ങളുംഎത്തുന്നത് രാത്രിയിൽ.

വ്യാഴാഴ്ച

അബുദാബി-കൊച്ചി – 9.40

ദുബായ്-കോഴിക്കോട് – 10.30

വെള്ളിയാഴ്ച

ബഹ്റൈൻ-കൊച്ചി – 11.30

ശനിയാഴ്ച

കുവൈത്ത്-കൊച്ചി – 9.15

മസ്കറ്റ്-കൊച്ചി – 8.50

ഞായറാഴ്ച

ദോഹ-കൊച്ചി – 1.40

ദോഹ-തിരുവനന്തപുരം- 10.45

ക്വലാലംപൂർ-കൊച്ചി- 10.15

തിങ്കളാഴ്ച

ബഹ്റൈൻ-കോഴിക്കോട് -11.20

ദുബായ്-കൊച്ചി – 8.10

ചൊവ്വാഴ്ച

ദുബായ്-കണ്ണൂർ – 7.10

ക്വലാലംപൂർ-കൊച്ചി – 10.15

സിങ്കപ്പൂർ-കൊച്ചി – 10.50

ബുധനാഴ്ച

കുവൈത്ത്-കോഴിക്കോട് -9.15

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ 14 ദിവസത്തേക്കാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

എന്നാൽ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടവർ എന്നിവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കില്ല. ഇവരെ വീടുകളിലേക്ക് വിടും. നിശ്ചിത കാലയളവ് ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്കിത് ബാധകം.

കൊച്ചി വിമാനത്താവളത്തിലെ  ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്ച രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാർ ഇതിലുണ്ടാകും.ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കല്ലാതെ മാധ്യമങ്ങൾക്ക്അടക്കം മറ്റാർക്കും നാളെ വിമാനത്താവളത്തിലേക്ക് പ്രവേശനം ഇല്ല. .

വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകീട്ട് അഞ്ചരയോടെയാകും യാത്രക്കാരുമായി മടക്കയാത്ര. വിമാനത്തിനെ അണുവിമുക്തമാക്കൽ നടപടികൾ പൂർത്തിയായി. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിടും. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിർഗമനമാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേയ്ക്ക പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും.അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും.തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാഗേജ് പരിശോധനയ്ക്ക് അൾട്രാവയലറ്റ് ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ എൻ.പി.ഒ. ലാബ് വികസിപ്പിച്ചെടുത്ത അൾട്രാവയലറ്റ് അണുനാശിനി ഉപകരണം സിയാലിൽ സ്ഥാചിച്ചുവരികയാണ്. വിമാനത്തിൽ നിന്ന് ബാഗേജ് പുനർവിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ഈ വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാർക്കായി പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും.സിയാലിലെ അമ്പതോളം ഏജൻസികളിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചർ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സർവീസിന് ശേഷവും ഈ പ്രക്രിയ ആവർത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും. രോഗലക്ഷണമില്ലാത്തവർക്ക് പ്രത്യേക ക്വാറന്റൈൻ് കേന്ദ്രം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

INDIANEWS24 KOCHI DESK

Leave a Reply