ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് മാതാപിതാക്കളുടെ വിസ മതിയാകുമെന്ന് രാജ്യത്തെ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. നവജാത ശിശുവിന് വിസ ഓണ്‍ അറൈവല്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതനുസരിച്ച് സൗദിയില്‍ വച്ച് പ്രവാസി വനിതയ്ക്ക് കുഞ്ഞ് ജനിക്കുകയാണെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാക്കും. കുഞ്ഞിന് ഒരു സ്വതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കും. മാതാപിതാക്കള്‍ ഇവിടെ താമസമാക്കിയതിന്റെ അടിസ്ഥാനത്തിലാകും ഈ സൗകര്യം. ദമ്പതികള്‍ ബന്ധം വേര്പ്പെടുത്തിയിട്ടില്ലെങ്കിലേ ഈ സൗകര്യം ലഭ്യമാകൂ.
INDIANEWS24.COM Gulf Desk