728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രവാസലോകത്ത് നിന്നൊരു പിന്നണിഗാനമാധുര്യം

പ്രവാസലോകത്ത് നിന്ന് ഒരു പുതിയ പിന്നണി ഗായിക ഉദയം ചെയ്തിരിക്കുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഏയ്ഞ്ചല്‍ ശിവകുമാര്‍ റിലീസാകാനിരിക്കുന്ന തമിഴ് ചിത്രം ‘ ജഗജാലന്‍ ‘ എന്ന സിനിമയ്ക്കുവേണ്ടായാണ് പാടിയിരിക്കുന്നത്. നീണ്ടകാലമായി യു എ ഇയില്‍ താമസമാക്കിയ ശിവകുമാര്‍-സരിത ദമ്പതികളുടെ മകള്‍ ഏയ്ഞ്ചല്‍ ഷാര്‍ജയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ angel 1ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഇന്ത്യന്‍ സിനമാ സംഗീതത്തില്‍ തരംഗം തീര്‍ത്ത ചരിത്രമുള്ള തമിഴ് ചലച്ചിത്രത്തിന് വേണ്ടി ഇത്ര ചെറുപ്പത്തില്‍ തന്നെ പാടാന്‍ കഴിഞ്ഞ ഏയ്ഞ്ചല്‍ കലാലോകത്തിന് ഒരുപുതുമുഖമല്ല.ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദി അടക്കമുള്ള പ്രഗല്‍ഭ സ്റ്റേജ് ഷോകളില്‍ കണ്ണഞ്ചിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി ഈ കൊച്ചുകലാകാരിയെത്തിയിട്ടുണ്ട്.ദുബായിലും ഷാര്‍ജയിലുമായി മുന്നൂറിലധികം വേദികളില്‍ സോളോ പെര്‍ഫോര്‍മന്‍സ് നടത്തിയിട്ടുള്ള ഏയ്ഞ്ചല്‍ ലുലുവിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ഭാഗമായുള്ള സ്‌റ്റേജ് പ്രോഗ്രാമിന്റെ ശ്രദ്ധേയ സാന്നിധ്യമാണ്.

അഞ്ചാം വയസ്സുമുതല്‍ ശാസ്ത്രീയമായി നൃത്തവും സംഗീതവും പഠിച്ചിട്ടുള്ള ഈ പെണ്‍കുട്ടിയുടെ പ്രധാന ഗുരുക്കന്‍മാര്‍ പാലക്കാട് കെ ബി വിജയകുമാറും കലാക്ഷേത്ര സഹദേവനുമാണ്.സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ പ്രധാനമായും സിനിമാറ്റിക് ഡാന്‍സുമായാണ് ഏയ്ഞ്ചല്‍ എത്തുന്നത്.നൃത്തവും സംഗീതവും കൂടാതെ അഭിനയത്തിലും ഒരുകൈ നോക്കിയതിന്റെ പരിചയ സമ്പത്തും ഈ angel2കൊച്ചുപ്രതിഭയ്ക്കുണ്ട്.കുയിലിന്റെ മാണിക്യം, ഒറ്റ് തുടങ്ങിയ ഡ്രാമകളിലെ അഭിനയത്തിലൂടെ കാര്യമായ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായിട്ടുണ്ട്.കര്‍ണാടിക് സംഗീതത്തെ ഒരു കല എന്നതിനപ്പുറം ജീവിത സപര്യയായി പ്രവാസി ജീവിതത്തില്‍ കൊണ്ടു നടക്കുന്ന ഏയ്ഞ്ചല്‍ ശിവകുമാര്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ സ്‌കൂള്‍ ദിവസങ്ങള്‍ക്കൊപ്പം കലാപ്രകടനങ്ങളും ഊര്‍ജ്ജ്വസ്വലമായി കൊണ്ടുപോകുന്നു.ഏയ്ഞ്ചല്‍ പാടിയ ചിത്രം ജഗജാലന്‍ അടുത്തമാസം കേരളത്തിലടക്കമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.സാബു മനോലി സംവിധാനം ചെയ്തിരിക്കുന്ന ഒരു ഹൊറര്‍ ചിത്രമാണിത്.

INDIANEWS24.COM Movies

Leave a Reply