728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യാന്യൂസ്24 ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു.

തിരുവനന്തപുരം: “പ്രളയ ശേഷമുള്ള കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉന്നതാധികാര സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കും.സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം കൈമാറി സത്വര നടപടികള്‍ സ്വീകരിച്ച് പ്രതിപക്ഷമുള്‍പ്പടെയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മുന്നോട്ടു നയിക്കുന്ന കാര്യത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയും ദിശാബോധവും പ്രശംസനീയമാണ്”.

പ്രളയം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംയുക്തമായി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.ഹസന്‍ മരക്കാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എല്ലാവര്‍ക്കും മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഇന്ത്യാന്യൂസ് ബ്യൂറോ ചീഫ് സനു സത്യനും, റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ ജിതേഷ്ദാമോദറും മുഖ്യമന്ത്രിയില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ആര്‍ കിരണ്‍ ബാബു,അഭിജിത്ത്, ജസ്റ്റീന തോമസ് എന്നിവര്‍ സംസാരിച്ചു.

INDIANEWS24 TVPM DESK

Leave a Reply