728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയ ദുരിതാശ്വാസത്തിന് വേറിട്ട വഴി തേടി കാര്‍ട്ടൂണ്‍മാന്‍ ബാദുഷ

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് വേറിട്ട വഴി തേടിയ കാര്‍ട്ടൂണ്‍ മാന്‍  ഇബ്രാഹിം ബാദുഷയ്ക്ക്  തന്റെ തട്ടകമായ സോഷ്യല്‍ മീഡിയ തന്നെയാണ് വഴിതുറന്നു കൊടുത്തത്.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനും കുട്ടികള്‍ക്കായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍റെ കോര്‍ഡിനേറ്ററുമായ ഇബ്രാഹിം ബാദുഷ കഴിഞ്ഞ പ്രളയകാലത്തും നിരവധി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

ഇക്കുറി ബാദുഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയില്‍ കുറയാതെ സംഭാവന ചെയ്യൂ, റസിപ്റ്റ് കോപ്പിയും ഫോട്ടോയും ഇന്‍ബോക്‌സ് ചെയ്യൂ,പ്രത്യുപകാരമായിനിങ്ങളുടെ കാരിക്കേച്ചര്‍ വരച്ചുതരാമെന്ന വാഗ്കാദാനമാണ് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ മുന്നോട്ട് വച്ചത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിനു ബാദുഷയ്ക്ക് ലഭിച്ചത്.badusha 3

ഓരോ വ്യക്തിയും തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായും വൈദഗ്ധ്യവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന സന്ദേശമാണ് കഴിഞ്ഞ പ്രളയകാലത്ത് പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ മുന്നോട്ട് വച്ചത്.അതുമായി ബന്ധപ്പെട്ടു ഇബ്രാഹിം ബാദുഷയും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യനും ചേര്‍ന്ന് റിഫ്രഷിംഗ് യങ്ങ് മൈന്‍ഡ്സ് എന്ന പരിപാടി പ്രളയ ദുരിത ബാധിതരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരുന്നു.ഫെഡറല്‍ ബാങ്കുമായ് സഹകരിച്ച് ആലുവയിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ റിഫ്രഷിംഗ് യങ്ങ് മൈന്‍ഡ്സ് ഏറെപ്പേര്‍ക്ക്പ്രയോജനപ്പെട്ടിരുന്നു.

ഇക്കുറിയും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ വ്യത്യസ്തമായ പരിപാടികളുമായി ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ടാകും എന്ന് സനു സത്യനും ഇബ്രാഹിം ബാദുഷയും പറഞ്ഞു.പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാകും തങ്ങള്‍  കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്ന് ബാദുഷ കൂട്ടിച്ചേര്‍ത്തു.

ബാദുഷയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കൂ,കാരിക്കേച്ചര്‍ നേടൂ എന്ന പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഏകദേശം നൂറോളം പേര്‍ ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കഴിഞ്ഞു.താന്‍ വരയ്ക്കുന്ന കാരിക്കേച്ചറെല്ലാം തന്നെ ബാദുഷ തന്റെ ഫേസ് ബൂക്കിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രശസ്ത ചിത്രകാരന്‍ ഹസ്സന്‍ കോട്ടെപ്പറമ്പില്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.BADUSHA-2

പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ ബാനറില്‍ ഇബ്രാഹിം ബാദുഷ പ്രളയാനന്തര പുനരവധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിലേക്കായി ലൈവ് കാരിക്കേച്ചര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

INDIANEWS24 KOCHI DESK

badusha6

refreshing

 

 

 

 

 

Leave a Reply