728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയ ദുരിതത്തിലകപ്പെട്ട കശ്മീരിന്റെ മനസ്സറിഞ്ഞ് സച്ചിന്‍ ഷോട്ട്

ജമ്മു:സച്ചിന്‍ ടെണ്‍ഡുല്‍ക്കര്‍ വീണ്ടും അതിര്‍ത്തി പായിച്ചിരിക്കുന്നു.ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ച അദ്ദേഹം അതിര്‍ത്തി കടത്തിയിരിക്കുന്നത് പന്തിനെയല്ലെന്നുമാത്രം.ജമ്മു കശ്മീരില്‍ സ്വന്തം മണ്ണ് പോലും അന്യമായവര്‍ക്ക് അഞ്ച് ടണ്‍ ഭക്ഷ്യവസ്തുക്കളും പതിനായിരം കരിമ്പടങ്ങളും ശനിയാഴ്ച്ച എത്തി.ഇതിവിടെ എത്തിച്ചത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമാണെന്ന് ജമ്മു കശ്മീരിലെ സി എ ഉദ്യോഗസ്ഥന്‍ രാജ്‌നീത് കാല്‍റ അടിവരയിടുമ്പോള്‍ സച്ചിന്റെ ഷോട്ട് അതിര്‍ത്തി കടന്നെത്തിയിരിക്കുന്നത് മനുഷ്യമനസാക്ഷികളിലേക്കാകുന്നു.

രണ്ട് ട്രക്കുകളിലായി 400 വാട്ടര്‍ ഫില്‍റ്ററാണ് ആദ്യമെത്തിയത്.ദിവസവും പതിനായിരം പേര്‍ക്കു വീതം വെള്ളം ശുചിയാക്കാനുതകുന്നതാണ് ഇവ.ഇതിനൊപ്പം ജലം ശുദ്ധീകരിക്കാനുള്ള ഒരു ലക്ഷം ഗുളികകളും എത്തിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മാസത്തേക്ക് ഇവിടെയുള്ളവര്‍ക്ക് ജലം ശുദ്ധീകരിക്കാന്‍ ഇത് മതിയാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇതുകൂടാതെയാണ് പച്ചക്കറികളടക്കമുള്ള അഞ്ച് ടണ്ണോളം ഭക്ഷ്യവസ്തുക്കളും കരിമ്പടങ്ങളും ദുരിതത്തിനിരയായവര്‍ക്കായി എത്തിച്ചിരിക്കുന്നത്.എല്ലാ സാമഗ്രികളും ജമ്മുവില്‍ സ്വീകരിച്ച ഡിവിഷണല്‍ കമ്മീഷണര്‍ ശാന്ത്മനു സംസ്ഥാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടി സച്ചിന് നന്ദി അറിയിക്കുകയും ചെയ്തു.

ഒരാഴ്ച്ചയിലേറെ നീണ്ടു നിന്ന വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നശിച്ച ജമ്മു കശ്മീരിലെ ജനങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ വലിയ സഹായമായെന്ന് കാല്‍റ അറിയിച്ചു.സച്ചിനില്‍ നിന്നുണ്ടായ ഈ നീക്കത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ ആളുകള്‍ ഇവിടെ ദുരിതത്തില്‍ കഴിയുന്ന ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുമെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപിച്ചു.

INDIANEWS24 NATIONAL DESK

Leave a Reply