728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയ ദുരിതത്തിനിടെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം

കൊച്ചി: കൊടിയ ദുരിതത്തിനിടെ കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നൊരു സന്തോഷവാര്‍ത്ത. പെരിയാറില്‍ വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് കാലടിയില്‍ നിന്നും ഹെലിക്കൊപ്റ്ററില്‍ രക്ഷിച്ച ഗര്‍ഭിണിക്ക് നേവി ആശുപത്രിയില്‍ സുഖപ്രവസം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് കാലടി ഭാഗത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കുടുങ്ങിയ ഗര്‍ഭിണിയെ നേവി ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ച് ചികിത്സയ്ക്ക് വിധേയമായി വൈകീട്ട് നാലോടെ പ്രസവം നടന്നു.

INDIANEWS24 Kochi

Leave a Reply