728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ചെങ്ങന്നൂര്‍: പ്രളയത്തില്‍ വീടും സ്ഥലങ്ങളും നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി.ആദ്യം എത്തിയത് പത്തനംതിട്ടയിലെ ചെങ്ങന്നൂരിലാണ്.
രാവിലെ എട്ട് മണിയോടെ തിരുവനന്തപുരം ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ പുറപ്പെട്ട മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ എത്തി കാര്‍ ഉപേക്ഷിച്ച ശേഷം കാല്‍നടയായാണ് ആദ്യത്തെ ക്യമ്പ് സന്ദര്‍ശിച്ചത്.ക്രിസ്ത്യന്‍ കോളേജിലെ ഗ്രൗണ്ടിലിറങ്ങിയ മുഖ്യമന്ത്രിയെ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു.
ഇതിന് ശേഷം കോഴഞ്ചേരിയിലെത്തും.അവിടെ എ.ജി.എം ആഡിറ്റോറിയത്തിലുള്ള ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയിലും ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് എറണാകുളത്തേക്ക് തിരിക്കും. നോര്‍ത്ത് പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലിറങ്ങുന്ന മുഖ്യമന്ത്രി പറവൂര്‍ ഗ്രിഗോറിയസ് സ്‌കൂളിലെ ക്യാമ്പ്, ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ് ക്യാമ്പ് എന്നിവ സന്ദര്‍ശിക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങും.മാധ്യമപ്രവര്‍ത്തകരോട് ഇതുവരെ ഒന്നും പ്രതികരിച്ചില്ല.വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുത്തായിരിക്കും മറുപടിയെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവരുമുണ്ട്.

INDIANEWS24

Leave a Reply