728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് കേരള സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു.വിവിധ മേഖലയിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണു തുക അനുവദിച്ചത്. ഭക്ഷണവും വസ്ത്രവും നല്‍കാനാണ് ഏറ്റവും കൂടുതല്‍ തുക (117.72 കോടി രൂപ )അനുവദിച്ചിരിക്കുന്നത്.പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 99.85 കോടി രൂപ അനുവദിച്ചു. കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി നല്‍കാന്‍ 18.08 കോടിരൂപയും കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തിന് 51.75 കോടിരൂപയും അനുവദിച്ചു.അതാത് ഇനങ്ങള്‍ക്ക് അനുവദിച്ച തുക ചെലവിടുന്നതിന്റെ കണക്കുകള്‍ യഥാസമയം കലക്ടര്‍മാര്‍ സമര്‍പ്പിക്കണമെന്നു ഉത്തരവില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്.

INDIANEWS24 TVPM DESK

Leave a Reply