728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയബാധിതര്‍ക്ക് സാന്ത്വനവുമായി കേരളത്തിലെ കാര്‍ട്ടൂണ്‍ കൂട്ടായ്മയുടെ “അതിജീവനം”

athijeevanamആലുവ:പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ട്ശേഖരണത്തിനായി കേരള ലളിതകലാ അക്കാദമി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ചുകൊണ്ട്  ആലുവാ റെയിൽവേസ്റ്റേഷന്‍ അങ്കണത്തില്‍ പോസിറ്റീവ് കാർട്ടൂണുകളുടെ പ്രദർശനവും ലൈവ് കാരിക്കേച്ചർ ഷോയും സംഘടിപ്പിച്ചു.കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനും കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയുമായ സുകുമാറിന്റെ നേതൃത്വത്തില്‍  കേരളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ എഴുന്നൂറോളം ലൈവ് കാരിക്കേച്ചറുകള്‍ വരച്ചു.കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷയായിരുന്നു “അതിജീവനം”  പോസിറ്റീവ് കാർട്ടൂണുകളുടെ പ്രദർശനത്തിന്റെ ക്യുറേറ്റര്‍ .പരിപാടിയില്‍ നിന്നും സമാഹരിച്ച തുക ലളിതകലാ അക്കാദമി മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. പൊതുജനങ്ങള്‍ക്കും ട്രെയിന്‍ യാത്രികര്‍ക്കും ഒരു നവ്യാനുഭവം സമ്മാനിച്ച  ഈ പരിപാടി  കലാകാരന്മാരുടെ സാമൂഹ്യ   പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചയായി മാറി.ആലുവ ഒന്നടങ്കം athijeevanam posterആശ്ലേഷിച്ച  ഈ  കലാര്‍പ്പണത്തിനു കാര്‍ട്ടൂണിസ്റ്റുകള്‍ കൂടിയായ ആലുവ സബ് ഇന്‍സ്പെക്ടര്‍ ഫൈസലും ആലുവ റയില്‍വേ സ്റേഷന്‍ മാസ്റ്റര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍  പൊതുജനങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ വരച്ചു കൊടുത്തുകൊണ്ടാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. എം   എല്‍ എ അന്‍വര്‍ സാദത്ത്‌,കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ സെക്രട്ടറി പ്രസന്നന്‍ ആനിക്കാട്,കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനില്‍ വേഗ തുടങ്ങിയവര്‍ പങ്കെടുത്തു.    badusha

INDIANEWS24 KOCHI DESK

Leave a Reply