728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയത്തിൽ വൈദ്യുതി ബോർഡിന്‍റെ നഷ്ടം 820 കോടി

തിരുവനനന്തപുരം: പ്രളയത്തിൽ വൈദ്യുതി ബോർഡിന് ഉണ്ടായത് വന്‍ നഷ്ടമാണ്.820 കോടി രൂപയാണ് ബോർഡിന് ഉണ്ടായ നഷ്ടം.നാല് വൈദ്യതി ഉൽപാദന കേന്ദ്രങ്ങൾക്കാണ് പ്രളയത്തിൽ കേട് സംഭവിച്ചത്. വൈദ്യുതി വിതരണ സംവിധാനത്തിനും വന്‍ നാശം സംഭവിച്ചു.ഇത് മൂലം 350 കോടിരൂപ നഷ്ടവും  വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടതുകൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപയുമാണ്‌ കണക്കു കൂട്ടിയിരിക്കുന്നത്.ഈ നഷ്ടം കൂടി ഉള്‍പ്പെടുത്തിയാകും അടുത്ത തവണ റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് നിശ്ചയിക്കുക. നഷ്ടപ്പെട്ട ആസ്തികൾക്ക് പകരം പുതിയത് വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി കണക്കാനാകും. പുതിയ ആസ്തികളുടെ തേയ്മാനവും ചിലവായി കൂട്ടാം. ഇത് ഒരുപക്ഷെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കാം.

അതേസമയം വൈദ്യുതി വിതരണം മുടങ്ങിയ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ അതി വേഗം പുരോഗമിക്കുകയാണ്. . വൈദ്യുതി മുടങ്ങിയ 25 ലക്ഷത്തിലധികം വീടുകളിൽ ഇനി മുപ്പതിനായിരം കൂടിയേ പുനസ്ഥാപിക്കാനുള്ളു. വെള്ളം ഇനിയും പൂർണ്ണമായി ഇറങ്ങിയിട്ടില്ലാത്ത ആലപ്പുഴ ജില്ലയിലാണ് വൈദ്യതി വിതരണം പുനസ്ഥാപിക്കാത്ത വീടുകൾ കൂടുതൽ ഉള്ളത്.പ്രളയത്തിൽ നിര്‍ത്തിയിട്ട അമ്പതു സബ്സ്റ്റേഷനുകളിൽ നാല്‍പ്പത്തിയേഴെണ്ണവും പ്രവർത്തനം തുടങ്ങി.

INDIANEWS24 TVPM DESK

Leave a Reply