728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർഥികൾക്ക് കേരള സര്‍ക്കാര്‍ ഇന്ന് മുതല്‍ പുതിയവ വിതരണംചെയ്യും

കൊച്ചി:പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ എല്ലാ വിദ്യാർഥികൾക്കും കേരള സര്‍ക്കാര്‍ പുതിയ പഠനോപകരണങ്ങൾ വിതരണംചെയ്യും. എറണാകുളം ജില്ലയിൽ ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ 18,000 വിദ്യാർഥികൾക്കും ഹയർസെക്കൻഡറി തലത്തിൽ 6,000 വിദ്യാർഥികൾക്കുമാണ് പഠനോപകരണങ്ങൾ പ്രളയത്തിൽ നഷ്ടമായത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഒന്നാം വാള്യം  ഇന്ന് മുതല്‍ സ്കൂളു കളിൽ വിതരണം ചെയ്തു തുടങ്ങ്ലും. ഈ വർഷത്തെ രണ്ടാം വാള്യപാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണംചെയ്യും. നഷ്ടപ്പെട്ട ബാഗും മറ്റു പഠനോപകരണങ്ങളും നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്.വിതരണത്തിനുള്ള രണ്ടുലക്ഷം നോട്ട്ബുക്കുകൾ കാക്കനാട് എംഎഎം എൽപി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.നോട്ട്‌ബുക്ക്, സ്കൂൾബാഗ്, ഇൻസ്ട്രുമെന്റ‌് ബോക്സ്, കുട എന്നിവ സന്നദ്ധസംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് നൽകുന്നത്..പുസ്തകങ്ങളുടെ അച്ചടി നേരത്തെ തന്നെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.

INDIANEWS24 KOCHI DESK

Leave a Reply