728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പാടില്ലെന്ന് ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ സമർപ്പിച്ച ഹർജിയില്‍ ശബരിമലയിലെ പരിസ്ഥിതിപ്രശ‌്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി വെള്ളിയാഴ‌്ച റിപ്പോർട്ട‌് സമർപ്പിക്കും. ജസ‌്റ്റിസ‌് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച‌് മുമ്പാകെയാണ‌് അർനാഥ‌് ഷെട്ടി  സെക്രട്ടറിയായ ഉന്നതാധികാര സമിതി റിപ്പോർട്ട‌് സമർപ്പിക്കുക.ശബരിമല നേരിട്ട‌് സന്ദർശിച്ച ശേഷമാണ‌് ഉന്നതാധികാരസമിതി റിപ്പോർട്ട‌് സമർപ്പിച്ചത‌്.കുടിവെള്ളവിതരണം, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണംമാത്രമേ അനുവദിക്കാവൂവെന്നും സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തൽക്കാലം അനുമതി നൽകാനോ പാടില്ല എന്ന് റി പ്പോര്‍ട്ടില്‍ ശക്തമായ പരമാര്‍ശമുണ്ടെന്നാണ് സൂചന.

INDIANEWS24 NEW DELHI DESK

Leave a Reply