728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി അവനീത് കുടുക്ക പൊട്ടിച്ചു

കാസര്‍കോട്:എല്ലാവരും അവനീത് ബാബു എന്ന കൊച്ചുമിടുക്കനെ കണ്ട് പഠിക്കണം.അണ്ണാറക്കണ്ണന് തന്നാലായത് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി അവനീത്.
ടിവിയില്‍ പ്രളയത്തില്‍ അകപ്പെട്ട് കുട്ടികളുടെ പാഠപുസ്തകങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് പോയപ്പോള്‍ അവരുടെ സങ്കടം കണ്ട് അവനീതിന് സഹിക്കാനായില്ല.പിന്നൊന്നും ആലോചിച്ചില്ല.ഓണാവധിക്ക് സൈക്കിള്‍ വാങ്ങുന്നതിനായി ഒരു വര്‍ഷമായി സ്വരൂപിച്ച് വെച്ച കുടുക്ക പൊട്ടിച്ചു. അതിലെ നാണയങ്ങള്‍ മുഴുവനും സംഭാവനയായി നല്‍കി.
ഇടതടവില്ലാതെ ടിവിയില്‍ വന്നുകൊണ്ടിരിക്കുന്ന ദുരന്ത ദൃശ്യങ്ങള്‍ കണ്ട് ഇടയ്ക്ക് അച്ഛനോട്പല സംശയങ്ങളും ചോദിച്ച് മനസിലാക്കുകയായിരുന്നു അവന്‍. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍, വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍, കൊച്ചുകുട്ടികളുടെ ദുരവസ്ഥകള്‍ ടിവിയില്‍ കണ്ട് അവനീതിന്റെ ഹൃദയം പിടച്ചു. അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റുമെന്നുള്ള ചിന്തയില്‍ നിന്നാണ് തന്നാലാവുന്നത് ചെയ്യണമെന്ന് കരുതി ഓണത്തിന് സൈക്കിള്‍ ചവിട്ടണമെന്ന അതിയായ ആഗ്രഹം മാറ്റിവെച്ച് കുടുക്ക പൊട്ടിച്ച് സംഭാവന നല്‍കാന്‍ തയ്യാറായത് കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗവണ്മന്റ് സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് അവനീത്.
വെള്ളപ്പൊക്കത്തില്‍ വിഷമിക്കുന്ന, പുസ്തകങ്ങള്‍ നനഞ്ഞ് പോയതില്‍ സങ്കടപ്പെട്ടിരിക്കുന്ന ഓരോ കുട്ടികളെയും ആണ് അപ്പോള്‍ അവന്‍ ഓര്‍ത്തത്.
ഫോട്ടോഗ്രാഫറായ അച്ഛന്‍ ബാബു ശോഭാസ് തന്റെ സംഘടനയായ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് & വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തി ഇക്കാര്യം. ദുരിതാശ്വാസഫണ്ട് ശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനാ നേതാക്കള്‍ അവനീതിന്റെ വീട്ടില്‍ ഉടന്‍ എത്തി ആ ഫണ്ട് സ്വീകരിക്കുകയായിരുന്നു.പിലിക്കോട് ഗവ: യു പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് അവനീത്.

INDIANEWS24 JITHESHDAMODAR

Leave a Reply