728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിയെന്നും ആഗസ്റ്റ്‌ 19  മുതല്‍ ഇത് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ  ഫേസ് ബൂക്ക് പേജിലൂടെ  അറിയിച്ചു.

പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു,

INDIANEWS24 TVPM DESK

 

Leave a Reply