തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തില്‍ ഇന്ന് അതിജീവനത്തിന്‍റെ  പെരുന്നാൾ.ആഘോഷം ഒഴിവാക്കിയാണ് ഇക്കുറി ത്യാഗത്തിന്റെ ബലിപ്പെരുന്നാള്‍ കൊണ്ടാടുന്നത്.വടക്കന്‍ കേരളത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ഇക്കുറി ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവര്ത്തനങ്ങള്‍ക്കിടയിലുമാണ് ബലിപ്പെരുന്നാള്‍ ആചരിക്കുന്നത്.

പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കിയിട്ടുണ്ട്.പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്ത്ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും.ഇത്തവണ ദുരിതാശ്വാസ ക്യാപുകളും ഈദ് ഗാഹുകളാവും.പുതുവസ്ത്രങ്ങളുമായി വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. കച്ചവട കേന്ദ്രങ്ങളിലും പെരുന്നാളിന്‍റെ തിരക്കില്ല.

എല്ലാ വായനക്കാര്‍ക്കും ടീം ഇന്ത്യാ ന്യൂസ്‌ 24 ന്റെ  ബക്രീദ് ആശംസകള്‍ !

INDIANEWS24 MALABAR DESK