jio 800x100
jio 800x100
728-pixel-x-90
<< >>

പ്രളയക്കെടുതികള്‍ നേരിടാന്‍ പണം പ്രശ്നമല്ല:കാമറൂണ്‍

പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജ്യത്തിനു നല്‍കിയ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

ബ്രിട്ടന്‍ രണ്ടര നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തില്‍ കുതിര്‍ന്ന ശിശിരകാലം നേരിടുകയാണ്.കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 800 വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം അനുസരിച്ച് ഇനിയും പതിനാറിടങ്ങളില്‍ രൂക്ഷമായ പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ട്.ഈ സ്ഥലങ്ങളില്‍ എല്ലാം തന്നെ ജീവാപയാം ഉണ്ടാകുനുള്ള സാധ്യത ഉണ്ട് എന്നാണ് ഇത് നല്‍കുന്ന സൂചന. കൂടാതെ 358 സ്ഥലങ്ങളില്‍ അത്ര അപകടകരമാല്ലാത്ത മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങള്‍ വച്ച് വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മഴയും കാറ്റും ഉണ്ടാകാന്‍ ഇടയില്ല.പക്ഷെ അതിനു മുന്‍പ് സാഹചര്യങ്ങള്‍ വഷളാകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.

വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായ തെക്ക് കിഴക്കന്‍ പ്രദേശങ്ങളും കരകവിഞ്ഞു ഒഴുകുന്ന തെംസ് നദിയുടെ തീരങ്ങളും സന്ദര്‍ശിച്ച ശേഷം ഞാന്‍ ഇപ്പോള്‍ മടങ്ങി എത്തിയെതെ ഉള്ളു.അവിടങ്ങളില്‍ എല്ലാം തന്നെ കഠിനാദ്ധ്വാനം ചെയ്യുന്ന അടിയന്തര സേവന സേനാംഗങ്ങളേയും, പരിതസ്ഥിതി പ്രതിനിധികളേയും നേരില്‍ കണ്ടു.അവര്‍ ഇരുപത്തിനാല് മണിക്കുറും കഠിനാദ്ധ്വാനം ചെയ്യുന്നത് കാലാവസ്ഥാ കെടുതിയില്‍ പെട്ട് കഷ്ടതകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹത്തിനും സഹായം എത്തിക്കുന്നതിനാണ്.ഈ ഉദ്യോഗസ്ഥവൃന്ദത്തിലെ പലരും ഡിസംബര്‍ മാസത്തില്‍ ബ്രിട്ടന്‍ നേരിട്ട കിഴക്കന്‍ തീരത്തെ കടല്‍ വേലിയേറ്റത്തിന്റെ സമയം മുതല്‍കഠിന പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.ഡിസംബര്‍ മാസത്തില്‍ നോര്‍ഫോക് സന്ദര്‍ശിച്ച വേളയില്‍ അവരില്‍ പലരെയും ഞാന്‍ കണ്ടിരുന്നു.അര്‍പ്പണ മനോഭാവത്തോടെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരില്‍ ഓരോരൂത്തരെയും രാജ്യത്തിന്റെ പേരില്‍ ഞാന്‍ നന്ദി അറിയിക്കുകയാണ്.

സോമര്‍സെറ്റ് പ്രദേശത്ത് അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ മിലട്ടറി ആവശ്യത്തിനു വേണ്ടി സൂക്ഷിച്ചിരുന്ന പമ്പുകള്‍ പോലും എത്തിച്ചു കൊടുത്തു.കൂടുതല്‍ മനുഷ്യ പ്രയത്നം ആവശ്യമായി വന്നപ്പോള്‍ സോമാര്‍സെറ്റിലെ വെള്ളപ്പൊക്ക കെടുതികള്‍ നേരിടാന്‍ കൂടുതല്‍ പട്ടാളക്കാരെ അയച്ചു.സോമാര്‍സെറ്റ് പോലെയുള്ള പ്രദേശങ്ങളുടെ പ്രാദേശിക വരുമാന വിഭവങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രാപ്തമല്ല.അത് കൊണ്ട് നിലവിലുള്ള നിയമം ഭേദഗതി ചെയിത് പ്രളയക്കെടുതി മൂലം ഉണ്ടായ നഷ്ടങ്ങള്‍ക്കു 100% കേന്ദ്ര സര്‍ക്കാര്‍ പരിഹാരം നല്‍കാന്‍ വ്യവസ്ഥ ഉണ്ടാക്കി.

പക്ഷേ,സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വരും.പണം ഇല്ലാത്തത്തിന്റെ പേരില്‍ ദുരിതാശ്വാസ നടപടികള്‍ക്ക് ഒരിക്കലും മുടക്കം വരില്ല.ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്നതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ രാജ്യം തയ്യാറാണ്.അവശ്യം വേണ്ട നടപടികള്‍ എന്ത് തന്നെയാണ് എങ്കിലും അവയെല്ലാം ചെയിത് തീര്‍ക്കും.

ഇതാണ് എനിക്ക് രാജ്യത്തിന്‌ നല്‍കാനുള്ള സന്ദേശം

Leave a Reply