jio 800x100
jio 800x100
728-pixel-x-90
<< >>

പ്രളയവും അതിജീവനവുമായി സിഗ്‌നേച്ചര്‍ ഫിലിം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരുമയുടെയും അതിജീവനത്തിന്റെയും പിന്‍ബലത്തില്‍ മഹാപ്രളയത്തെ മറികടന്ന കേരളത്തിനുള്ള ആദരവായി സിഗ്‌നേച്ചര്‍ ഫിലിം. പരസ്പരം കൈകള്‍ കോര്‍ത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനര്‍നിര്‍മ്മാണത്തിനായി കൈ കോര്‍ക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. കഴിഞ്ഞ എല്ലാ ഫെസ്റ്റിവലില്‍ നിന്നും വ്യത്യസ്തമായാണ് ഇക്കുറി അതിജീവനവുമായി ബന്ധപ്പെടുത്തിയുള്ള സ്‌ഗ്നേച്ചര്‍ ഫിലിം
അരുണ്‍ ശ്രീപാദം സംവിധാനം ചെയ്ത സിഗ്‌നേച്ചര്‍ ഫിലിം സി.മെന്റ് സ്റ്റുഡിയോസ് ആണ് നിര്‍മിച്ചിരിക്കുന്നത്. അഭിഷേക് സുരേന്ദ്രന്‍ ഡിസൈനും അബി സാല്‍വിന്‍ തോമസ് സംഗീതവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വഹിച്ചത് സുരാജ് ശങ്കറാണ്. അരുണ്‍ ശ്രീപാദം, അസ്വാര്‍ത്ഥ് സാധു, സുമേഷ് രാഘവന്‍ എന്നിവരാണ് അനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply