728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രളയം സിനിമയാകുന്നു.

തിരുവനന്തപുരം: കേരളക്കരയെ മുഴുവന്‍ വിഴുങ്ങിയ പ്രളയം “കൊല്ലവര്‍ഷം 1193″ എന്ന പേരില്‍ സിനിമയായെത്തുന്നു . അമല്‍ നൗഷാദ് ആണ് സംവിധാനം ചെയ്യുന്നത്. ഹോളിവുഡില്‍ പ്രളയത്തെയും സുനാമിയെയും ആസ്പദമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ കേരളജനതയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മലയാളത്തില്‍ വന്‍ സിനിമ ഒരുങ്ങുന്നു എന്നത് കൗതുകമുള്ള വാര്‍ത്തയാകുന്നു.നേരത്തേ ചെന്നൈ വാരം എന്ന പേരില്‍ ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അമല്‍. ചെന്നൈ പ്രളയത്തേക്കാള്‍ വലിയ ദുരന്തം കേരളം നേരിട്ടതിന് ശേഷം ചെന്നൈ വാരം പ്രോജക്ടില്‍ ചില മാറ്റങ്ങള്‍ നടത്തിയാണ് കൊല്ലവര്‍ഷം 1193 പുറത്തിറങ്ങുക.
ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി നാം അനുഭവിച്ചു.ജാതി,രാഷ്ട്രീയം മറന്ന് നമ്മളെല്ലാവരും കൂടെ നിന്നു.അതേ ഊര്‍ജ്ജത്തോടെ ഈ സിനിമയും നിങ്ങളുടെ മുന്നില്‍ എത്തും. ദേവന്‍ മോഹനനാണ് ഛായാഗ്രഹണം. സംഗീതം സഞ്ജയ് പ്രസന്നന്‍, എഡിറ്റിംഗ് ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേര്‍ഡ് എഡിസണ്‍.
INDIANEWS24 JITHESHDAMODAR

Leave a Reply