728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രയോജനപ്പെടുത്താത്ത വിസ ഉപയോഗിക്കാന്‍ ആറുമാസം വരെ കാലാവധി

അബുദാബി:യു എ ഇയില്‍ പ്രയോജനപ്പെടുത്താത്ത വിസകള്‍ ഉപയോഗിച്ച് പുതിയ ആളെ എത്തിക്കുന്നതിനുള്ള കാലാവധി ഇനിമുതല്‍ ആറുമാസം.ഇതേവരെ രണ്ട് മാസം മാത്രമാണ് സ്‌പോണ്‍സര്‍മാര്‍ക്ക് വിസ പ്രയോജനപ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നത്.യു എ ഇയിലെ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

മന്ത്രി സാഖിര്‍ ബിന്‍ ഗബ്ബാഷ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിന്നും വിസ ലഭിച്ചശേഷം തൊഴിലാളി രാജ്യത്തെത്തിയിട്ടില്ലെങ്കില്‍ ഇതേ വിസ ഉപയോഗിച്ച് പുതിയ ആളുകളുടെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാനാകും.ഇതിനുള്ള കാലാവധിയാണ് ആറുമാസമായി നീട്ടിയിരിക്കുന്നത്.ഈ സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.വിസ അനുവദിച്ച അതേ തസ്തികയില്‍ മാത്രമായിരിക്കും പകരക്കാരന് അവസരം ലഭിക്കുക.പുരുഷനുള്ള വിസയാണെങ്കില്‍ സ്ത്രീയ്ക്ക് അത് പകരമായി പ്രയോജനപ്പെടുത്താനാകില്ല.സ്ത്രീക്കുള്ള വിസയാണെങ്കില്‍ പുരുഷ ഉദ്യോഗാര്‍ത്ഥിക്കും പ്രയോജനപ്പെടുത്താനാകില്ലെന്നാണ് വ്യവസ്ഥ.നാല് തവണ വരെ ഇത്തരത്തില്‍ തൊഴിലാളികളെത്താതിരുന്ന വിസ പ്രയോജനപ്പെടുത്താം.

INDIANEWS24.COM Gulf Desk

Leave a Reply