728-pixel-x-90-2-learn
728-pixel-x-90
<< >>

ഗള്‍ഫാര്‍ മുഹമ്മദാലിക്ക് തടവും പിഴയും

മസ്‌കറ്റ്: പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയ്ക്ക് ഒമാന്‍ കോടതി ആറ് ലക്ഷം ഒമാനി റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. കരാര്‍ കാലാവധി നീട്ടിക്കിട്ടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന കുറ്റത്തിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.2011-ല്‍ കരാര്‍ നീട്ടിക്കിട്ടാനായി ഒമാനിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ഡെവലപ്‌മെന്‍റ് ഓഫീസിലെ ടെന്‍ഡര്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ജുമാ അല്‍ ഹിനായിക്ക് കൈക്കൂലി നല്‍കി എന്ന കേസിലാണ് മസ്‌കറ്റ് പ്രാഥമിക കോടതി ഞായറാഴ്ച വിധി പ്രസ്താവിച്ചത്. മുഹമ്മദാലി കേസിലെ രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയായ  ജുമാ അല്‍ ഹിനായിക്കും ആറ് ലക്ഷം ഒമാനി റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

കേസിലെ മൂന്നാം പ്രതിയും ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജറുമായ കൊല്ലം സ്വദേശി അബ്ദുള്‍ മജീദ് നൗഷാദിന് രണ്ട് ലക്ഷംഒമാനി റിയാല്‍ പിഴയും രണ്ട് വര്‍ഷം തടവും ഇതേ കേസില്‍ കോടതി വിധിച്ചു. ജുമാ അല്‍ ഹിനായിയെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യാനും മറ്റുരണ്ട് പേരെയും നാട് കടത്താനും ഉത്തരവില്‍ പറയുന്നുണ്ട്.

പ്രവാസി സമൂഹം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. കേസിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് മുഹമ്മദാലി ബലിയാടാവേണ്ടി വന്നതാണോഎന്ന് വ്യക്തമല്ല.വിധിക്കെതിരെ പ്രതികള്‍ക്ക് ജാമ്യമെടുത്ത് മേല്‍ കോടതിയില്‍ പോകാവുന്നതാണ്. അപ്പീല്‍ കോടതിയും അതിന് മുകളില്‍ സുപ്രീം കോടതിയും കേസ് തുടര്‍ന്ന് വാദം കേള്‍ക്കും. ഇതിന്‍ പ്രകാരം തന്‍റെ  നിരപരാധിത്വം തെളിയിക്കാന്‍ മുഹമ്മദാലിക്ക് രണ്ടു അവസരങ്ങള്‍ കൂടിയുണ്ട്. പതിനായിരങ്ങളുടെ തൊഴില്‍ ദാതാവായ മുഹമ്മദാലിക്ക് ഇന്ത്യയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.

INDIANEWS24 DUBAI

Leave a Reply