jio 800x100
jio 800x100
728-pixel-x-90
<< >>

പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനതപുരം:പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,ദിയാ  സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു’ യൂട്യൂബിലൂടെ  സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേലാണ് നടപടി. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.

സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശങ്ങളുള്ള വീഡിയോ പ്രചരിപ്പിച്ചു എന്നതിന് നേരത്തെ വിജയ് പി നായരുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു.സൈക്കോളജിസ്റ് എന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ഡോ .വിജയ് പി നായർ എന്ന പേരിലാണ് യൂ ട്യൂബ് ചാനൽ തുടങ്ങിയതും വീഡിയോ പ്രചരിപ്പിച്ചതും.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽസ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പിനായർക്കെതിരെ  പ്രതിഷേധം അരങ്ങേറിയിരുന്നു. തങ്ങൾ ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി ചില ചാനൽ ചർച്ചകളിൽ പറഞ്ഞിരുന്നു. സിനിമയിൽ ആരെ കുറിച്ചും പല അഭിപ്രായങ്ങളും ഉയരും.യൂട്യൂബ് ചാനൽ തുടങ്ങി അതെല്ലാം  വിളിച്ചു പറയുകയാണോ ചെയ്യുന്നത് എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.അയാൾ പറയുന്നതൊന്നും അശ്ലീലമാണെന്ന് സമ്മതിക്കുന്നില്ല.പണമുണ്ടാക്കാൻ അധ്വാനിക്കുകയാണ് വേണ്ടത്. ഇയാളുടെ പ്രതികരണത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നേറാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.സൈക്കോളജിസ്റ് എന്ന് അവകാശപ്പെടുന്ന വിജയ് പി നായർ

INDIANEWS 24 TVPM  DESK 

Leave a Reply