പ്രമുഖ എഴുത്തുകാരി പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു
തിരുവനന്തപുരം:പ്രമുഖ എഴുത്തുകാരിയും സുഗതകുമാരിയുടെ സഹോദരിയുമായ പ്രൊഫ.ബി.സുജാത ദേവി (72)അന്തരിച്ചു. പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്. രാവിലെ 8.30 മുതൽ സുഗതകുമാരിയുടെ വസതിയിൽ പൊതുദർശനത്തിന് വെച്ചു.സംസ്കാരം ശാന്തി കവാടത്തിൽ. വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മക്കൾ പരമേശ്വരൻ, പരേതനായ ഗോവിന്ദൻ, പത്മനാഭൻ മരുമക്കൾ: സ്വപ്ന, വിനീത, സോണാൾ.
INDIANEWS TVPM DESK