728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രധാനമന്ത്രി സാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിച്ചു

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമായി ദുര്‍ഘടം പിടിച്ച പാതയിലൂടെ പോകുന്നുവെന്ന് തുറന്നുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിച്ചു. നീതി അയോഗ് അംഗം ബിബേക് ഡെബ്രോയി അധ്യക്ഷനായുള്ളതാണ് പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാനുള്ള പുതിയ ഇകണോമിക് അഡ്‌വൈസറി കൗണ്‍സില്‍. അഞ്ച് അംഗങ്ങളാണ് കൗണ്‍സിലില്‍ ഉള്ളത്.

നീതി അയോഗിന്റെ തന്നെ പ്രിന്‍സിപ്പല്‍ അഡൈ്വസറും മുന്‍ ഫിനാന്‍സ് സെക്രട്ടറിയുമായ റത്തന്‍ വറ്റല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ റാത്തിന്‍ റോയ്, സാമ്പത്തിക വിദഗ്ധന്‍ സുര്‍ജീത്ത് ബല്ല, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസേര്‍ച്ച് പ്രൊഫസര്‍ ആഷിമ ഗോയല്‍ എന്നിവരാണ് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍. മാക്രോ എക്കണോമിക് സംബന്ധിച്ച് കൃത്യമായ പഠനം നടത്തി രാജ്യത്തോട് പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ളതാണ് ഇക്കണോമിക് ആഡൈ്വസറി കൗണ്‍സില്‍.

ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനവും പരിഷ്‌കരണവും രാജ്യത്തിന് ഗുണം ചെയ്തില്ലെന്നും റിസര്‍വ് ബാങ്ക് അടക്കമുള്ളവര്‍ പറയുകയും. സാമ്പത്തിക വളര്‍ച്ച ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന 7.9 ശതമാനത്തില്‍ നിന്നും 5.7 ശതമാനമായി കുറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി സാമ്പത്തിക ഉപദേഷ്ടാക്കളെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കുന്ന നടപടി സ്വീകരിച്ചിരിക്കുന്നത്.മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായുള്ളതായിരുന്നു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കാലത്തെ അഡൈ്വസറി കൗണ്‍സില്‍ അധ്യക്ഷന്‍.

INDIANEWS24.COM NEWDELHI

Leave a Reply