കൊച്ചി:ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം കൊച്ചിയിലുള്ള ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന്റെ ഐ എന്‍ എസ് ഗരുഡ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നും നാളെയും മോദി കേരളത്തിലുണ്ടാകും.പ്രധാനമന്ത്രി വന്നിറങ്ങിയ അതേ വിമാന താവളത്തില്‍ നിന്നും വൈകീട്ട് അഞ്ചിന് തൃശൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെടും.നാവികസേനയുടെ ഹെലികോപ്റ്ററിലാവും പോകുക.പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തുന്ന അദ്ദേഹം ഇന്ന് കൊച്ചി വില്ലിംഗ്ടണ്‍ ദ്വീപിലുള്ള താജ് വിവാന്ത ഹോട്ടലില്‍ തങ്ങും.
നാളെ രാവിലെ നാവിക വിമാനത്താവളത്തില്‍ മൂന്ന് സേനകളും ചേര്‍ന്ന് നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും.തുടര്‍ന്ന് കൊച്ചി തീരത്ത് നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടും.കപ്പലില്‍ ഉച്ചവരെ നടക്കുന്ന സേനാ മേധാവികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരിച്ച് ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തേക്കു പോകും.
ഉച്ചയ്ക്ക് 2.35ന് തിരുവനന്തപുരം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗം എസ് എന്‍ കോളജ് വളപ്പിലെത്തും.മുന്‍ മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ആര് ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യും.ഇതിനൊപ്പം ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ മന്ദിരസമര്‍പ്പണവും നിര്‍വ്വഹിക്കും.തുടര്‍ന്ന് വര്‍ക്കലയും ശിവഗിരിയും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ഹട്ടില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും.വൈകീട്ട് 5.30ന് മടങ്ങിപോകുകയും ചെയ്യും.
INDIANEWS24.COM Kochi