jio 800x100
jio 800x100
728-pixel-x-90
<< >>

പ്രധാനമന്ത്രി കേരളത്തിലെത്തിയാല്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്‌

തിരുവനന്തപുരം:കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്ത്.ബി ജെ പിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ എസ് ഡി പി ഐയുടെ പേരിലാണ് കത്ത് ലഭിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എസ് ഡി പി ഐ മാന്നാര്‍ യൂണിറ്റിന്റെ പേരില്‍ അയച്ചിരിക്കുന്ന കത്ത് സംബന്ധിച്ച് ബി ജെ പി സംസ്ഥാന വക്താവ് വി വി രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന് പരാതി നല്‍കി.തമ്പാനൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

കത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പത്രകട്ടിങ്ങും ബ്രിട്ടീഷ് പൗരന്‍ ഡേവിഡ് ഹെയിന്‍സിനെ വധിക്കുന്നതിന് മുമ്പ് ഇസ്ലാമീക് സ്റ്റേറ്റ് പുറത്തുവിട്ട ചിത്രത്തിന്റെ പത്ര കട്ടിങ്ങും ഒടിച്ചിട്ടുണ്ട്.തപാലിലൂടെയാണ് കത്ത് വന്നത്.

നവംബറില്‍ പ്രധാനമന്ത്രി കേരള സന്ദര്‍ശനം നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.മണ്ഡലകാലം തുടങ്ങുമ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയേക്കുമെന്ന പ്രചാരങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് ഭീഷണികത്ത് വന്നിരിക്കുന്നത്.

INDIANEWS24.COM TVPM

Leave a Reply