728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രധാനമന്ത്രി കുറ്റവാളി പട്ടികയില്‍: ഗൂഗിളിന് കോടതി നോട്ടീസ്‌

അലഹബാദ്:ലോകത്തിലെ കൊടുംകുറ്റവാളികളായ പത്ത് പേരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട സംഭവത്തെ തുടര്‍ന്ന് ഗൂഗിളിന് കോടതി നോട്ടിസ്.ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ കുറ്റവാളികളുടെ പട്ടിക തിരയുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.ഇതിനെതിരെ ഗൂഗിള്‍ സി ഇ ഒയ്ക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കുമാണ് അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കൊടുംകുറ്റവാളികളായ ഒസാമ ബിന്‍ ലാദന്‍,ദാവൂദ് ഇബ്രാഹിം എന്നിവരുടെ പേരുകള്‍ക്കൊപ്പം മോദിയുടെ പേരും ഇടംപിടിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.വിവാദ വാര്‍ത്ത പരന്നതോടെ ഗൂഗിള്‍ സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു.എന്നാല്‍ ഇപ്പോഴും ഈ നില തുടരുന്നതായി കണ്ടതോടെയാണ് അഭിഭാഷകന്‍ സുശീല്‍ കുമാര്‍ മിശ്ര കോടതിയെ സമീപിച്ചത്.തുടര്‍ന്നാണ് ഗൂഗിളിന് നോട്ടീസ് അയച്ചിരിക്കുന്നത്.കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പേ ഗൂഗിളിന് കത്തെഴുതിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.പോലീസിനെയും സമീപിച്ച ശേഷമാണ് വിഷയത്തില്‍ മിശ്ര ഹര്‍ജി ഫയല്‍ ചെയ്തത്.

INDIANEWS24.COM International Desk

Leave a Reply