728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര 23ന്‌

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വിദേശയാത്രക്കുള്ള തയ്യാറെടുപ്പിലാണ്.ഈ മാസം 23 ന് അമേരിക്കയിലേക്കാണ് യാത്ര.പ്രധാനമന്ത്രിയായ ശേഷം മോദിയുടെ 27-ാമത്തെ വിദേശയാത്രയാണിത്.

മോദി പ്രധാനമന്ത്രിയായ ശേഷമുള്ള രണ്ടാം യു എസ് സന്ദര്‍ശനം 23 മുതല്‍ 30 വരെയാണ്.ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിനാണ് പോകുന്നതെങ്കിലും ഇത്തവണ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സിലിക്കണ്‍ വാലിയും സന്ദര്‍ശിക്കും.അമേരിക്കന്‍പ്രസിഡന്റ്‌ ബരാക്ക് ഹുസൈന്‍ ഒബാമയുമായി കൂടിക്കാഴ്ച്ചയ്ക്കും തീരുമാനിച്ചിട്ടുണ്ട്.28നാണ് കൂടിക്കാഴ്ച്ച.ഇക്കൊല്ലം ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയായി ഒബാമ എത്തിയപ്പോള്‍ തുടങ്ങിവെച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയാകും കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തല്‍.ഇതേ അവസരത്തില്‍ അമേരിക്കയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ചി ജിങ്പിങ്ങ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ നവംബറില്‍ പ്രധാനമന്ത്രി ആറ് രാജ്യങ്ങളില്‍ കൂടി സന്ദര്‍ശനം നടത്താനിരിക്കുകയാണ്.തുര്‍ക്കി,ഇംഗ്ലണ്ട്,ഫാലസ്തീന്‍,മലേഷ്യ,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കാവും സന്ദര്‍ശനം.

INDIANEWS24.COM NEWDELHI

Leave a Reply