jio 800x100
jio 800x100
728-pixel-x-90
<< >>

പ്രത്യാശാപൂര്‍വ്വം….

തിരുപ്പിറവിയുടെ ഒരാഘോഷം കൂടി കൊണ്ടാടുമ്പോള്‍ ലോകത്തില്‍ നിന്നും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സമാധാനത്തിന്റെയും  വഴി ഏറെ അകന്നിരിക്കുന്നു.അതിന് ആയുധമായി പോരടിക്കുന്നത് ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന മതങ്ങള്‍ തന്നെയാണെന്നതാണ് വേദനാജനകം.ദൈവപുത്രന്റെ വഴി അധികാരത്തില്‍ കടിച്ചുതൂങ്ങലായിരുന്നില്ല,നിരുപമമായ സ്‌നേഹത്തിന്റെയും പരമ കാരുണ്യത്തിന്റെയും പാതകളാണെന്ന് നമ്മുടെ കൊച്ചുകേരളത്തിലുള്ളവര്‍ പോലും മറന്നുപോകുന്നു.എന്ത് കിട്ടും എങ്ങനെ നേടും എന്ന ചിന്ത മാത്രം തലയ്ക്കു പിടിച്ച ലോകത്തിന് മീതേ എങ്ങനെ ഈ ലോകത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനാകും, നമ്മോടൊപ്പം നമുക്ക് പിന്നാലെ വരുന്നവര്‍ക്കായി എന്ത് പ്രവര്‍ത്തനം ചെയ്യുന്നതാകും ഏറ്റവും നല്ല സമ്മാനം എന്ന ചിന്ത അധീശത്വം പ്രാപിക്കും എന്ന് പ്രത്യാശിച്ചുകൊണ്ട്‌….

Team INDIANEWS24.COM       HAPPY CHRISTMAS

Leave a Reply