728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രതിഷേധം ഫലം കണ്ടു : എല്‍ പി ജി സമരം പിന്‍വലിച്ചു

കൊച്ചി: രാജ്യവ്യാപകമായി ഗ്യാസ് വിതരണക്കാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗ്യാസ് വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എണ്ണക്കമ്പനികള്‍ ഉന്നതതല സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ട് മാസത്തെ സാവകാശമാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടത്.
രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് സമരം പിന്‍വലിക്കാന്‍ ഓള്‍ ഇന്ത്യ എല്‍ .പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷനും ഫെഡറേഷന്‍ ഓഫ് എല്‍ .പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് ഇന്ത്യയും നിര്‍ബന്ധിതമായതും എണ്ണകമ്പനികള്‍ പ്രത്യക സമിതിയെ നിയോഗിച്ചതും.

 

Leave a Reply