തിരുവനന്തപുരം• സരിതയും മന്ത്രിമാരും ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നു സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന് നടത്തിയ പ്രസ്താവനയോടുള്ള പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അഭിഭാഷകന്റെ പ്രസ്താവനയോട് പ്രതികരിക്കണമെന്ന് തോന്നാഞ്ഞതിനാലാണ് ഇതു വരെ ഒന്നും പറയാതിരുന്നത്. പ്രതിപക്ഷനേതാവ് പ്രതികരിച്ച സാഹചര്യത്തിലാണ് താനും പ്രതികരിക്കുന്നത്. തെറ്റായിപ്പോയി പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.