തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അദ്ദേഹം ഇവിടെയെത്തുന്നത്.
വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നിന് ബഹ്റൈനിലെത്തുന്ന വി എസ് ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കും.ഇതാണ് ഗള്‍ഫിലെ അദ്ദേഹത്തിന്റെ പ്രധാന പരിപാടി.ഗള്‍ഫ് എയര്‍ വിമാനത്തിലാണ് യാത്ര.അന്ന് അവിടെ തങ്ങിയിട്ട് ശനിയാഴ്ച്ച സി പി എമ്മിന്റെ പോഷക സംഘടനയായ പ്രതിഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കും.തുടര്‍ന്ന് രാത്രിയോടെ നാട്ടിലേക്ക് മടങ്ങും.
INDIANEWS24.COM T V P M