728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രതിപക്ഷനേതാവിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകര്‍ തമ്മില്‍ വെല്ലുവിളി

തിരുവനന്തപുരം:മാനനഷ്ടക്കേസില്‍ തലസ്ഥാനത്തെ കോടതിയില്‍ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും അഭിഭാഷകര്‍ തമ്മില്‍ വെല്ലുവിളി.ഒടുവില്‍ രാഷ്ട്രീയകളി നടത്താനുള്ളതല്ലെന്ന് കോടതിക്ക് ശാസിക്കേണ്ട അവസ്ഥവരെയെത്തി.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതയില്‍ വ്യാഴാഴ്ച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴായിരുന്നു വെല്ലുവിളികളുയര്‍ന്നത്.ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്നായിരുന്നു വി എസ്സിന്റെ ആരോപണം.പ്രതിപക്ഷനേതാവിന് വേണ്ട് ഇന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകനും ഇതേ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് വെല്ലുവിളകള്‍ ഉയര്‍ന്നത്.വി എസിന് ധൈര്യമുണ്ടെങ്കില്‍ ഒരു എഫ് ഐ ആറില്‍പോലും പേരില്ലാത്ത ഉമ്മന്‍ചാണ്ടിക്കെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കട്ടെയെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചു.ഈ വെല്ലുവിളി ഏറ്റെടുക്കുന്നതായി വി എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.വാദത്തിനിടെ ഇരുവരും നടത്തിയ വാഗ്വാദങ്ങളെ കോടതിക്ക് നിയന്ത്രിക്കേണ്ട അവസ്ഥവരെയെത്തി.വാക്കുകള്‍ അതിരുകടക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസുകളില്‍ മേല്‍ വാദം പറയാന്‍ രണ്ട് അഭിഭാഷകരും കൂടുതല്‍ സമയം ആവശ്യപ്പെട്ടു. നാളെ രാവിലെ പത്ത് മുതല്‍ പ്രത്യേക സിറ്റിങ്ങിലൂടെ വീണ്ടും വാദം തുടരുമെന്ന് കോടതി അറിയിച്ചു.

കേസില്‍ നേരത്തെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും കോടതികളില്‍ നിന്നും മറ്റും ലഭിച്ച രേഖകളും വി എസ് ഹാജരാക്കിയിരുന്നതാണ്.ഈ സാഹചര്യത്തിലാണ് എഫ് ഐ ആറില്‍ പേരുണ്ടെങ്കില്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ സ്വാഗതം ചെയ്യുന്നതായി വി എസിന്റെ അഭിഭാഷകന്‍ അറിയിച്ചത്.

INDIANEWS24.COM T V P M

Leave a Reply