jio 800x100
jio 800x100
728-pixel-x-90
<< >>

സി.പിഎംകാരുടെ കുടുംബത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യും :തൃണമൂല്‍ നേതാവ് 

ബംഗാള്‍:പശ്ചിമ ബംഗാളിലെ തൃണമൂല്‍ നേതാവും നടനുമായ തപസ് പാലിന്റെ പോര്‍വിളി.

‘താന്‍ ഒരു ഗുണ്ടയാണ്.ആവശ്യം വന്നാല്‍ താന്‍ തന്നെ തൊക്കെടുത്ത് സി.പി.എം പ്രവര്‍ത്തകരെ വെടിവെച്ച് വീഴ്ത്തും.സി.പി.എമ്മിലെ ആളുകള്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസ്സുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ തന്റെ കൂടെയുള്ള ചെറുപ്പകാരെ സി.പി.എമ്മിന്റെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ പറഞ്ഞു വിടും’ എന്നുമായിരുന്നു തപസ് പാലിന്റെ ഭീഷണി.

പ്രസ്താവനക്കെതിരെ സി.പി.എം നേതാക്കള്‍ രംഗത്ത് വന്നു.പാര്‍ലമെന്റ് അംഗമായ തപസ് പാലിനെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

ബംഗാളിലെ പ്രശസ്ത ചലച്ചിത്ര താരവും  എം.പിയുമായ തപസ് പാല്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.  ഒരു സ്വകാര്യ ചാനലാണ് പ്രസംഗം പുറത്തു വിട്ടത്.

One Response to സി.പിഎംകാരുടെ കുടുംബത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യും :തൃണമൂല്‍ നേതാവ് 

  1. Sebastian Vattamattam Reply

    July 1, 2014 at 5:35 PM

    Veera soora parakrami Thapas MAHALINGAN M P!! Beware of this monster!

Leave a Reply