728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രതികാരവും പ്രചോദനവുമായി മലാലയുടെ ‘ഒക്‌സ്ഫഡ്‌’ ട്വീറ്റ്‌

ബിര്‍മിംഗ്ഹാം: ലോകത്തിലെ ഏറ്റവും വിലയ സര്‍വ്വകലാശാലകളില്‍ ഒന്നായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യക്ലാസിനെ ആഘോഷമാക്കി മലാല യൂസഫ് ഷായുടെ മധുരപ്രതികാരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബ്ലോഗുകളെഴുതിയതിന്റെ പേരില്‍ പാകിസ്താന്‍കാരിയായ മലാലയെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ച് അഞ്ച് വര്‍ഷം തികയുമ്പോഴാണ് മലാല സ്‌കൂള്‍ തലത്തിന് ഉപരിയായ ആദ്യ വിദ്യാഭ്യാസത്തിന് എത്തുന്നത് അതും ഏതൊരു വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്ന ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍.

കഴിഞ്ഞ ദിവസം മലാല ട്വിറ്ററില്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്. ‘അഞ്ച് കൊല്ലം മുമ്പ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചെഴുതിയതിന് എനിക്ക് വെടിയേറ്റു. ഇന്ന് ഞാന്‍ ഓക്‌സഫഡില്‍ എന്റെ ആദ്യക്ലാസിലിരിക്കും’. നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിന് ലോകം മുഴുവനായി പതിനായിരക്കണക്കിന് ഷെയറുകളാണ് ട്വിറ്ററിലെ ഈ കുറിപ്പിന് കിട്ടിയത്. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും മനോഹരമായ ഒരു പ്രചോദനമായിരിക്കും നിങ്ങള്‍’ എന്ന കുറിപ്പായിരുന്നു ഒരാളുടെ ട്വിറ്റര്‍ മറുപടി.

ആരാലും അറിയപ്പെടാതിരുന്ന മലാലയെയും കുഞ്ഞുമലാലയുടെ ബ്ലോഗുകളെയും ഭീകരര്‍ ഇല്ലായ്മ ചെയ്യാന്‍ നോക്കി. അതോടെ ലോകപ്രശസ്തയാകുകയല്ല. മറിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ആഗോള പ്രതീകമായി മലാല മാറി. താമസിയാതെ ലോകോത്തര ബഹുമതികളിലൊന്നായ നൊബേല്‍ സമ്മാനത്താല്‍ 2014ല്‍ ആദരിക്കപ്പെടുകയും ചെയ്തു. ബാലവേല നിരോധനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം അന്ന് സമാനധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയാകുമ്പോള്‍ മലാല ഈ പുരസ്‌കാരം ലഭിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു.

INDIANEWS24.COM Birmingham

Leave a Reply