jio 800x100
jio 800x100
728-pixel-x-90
<< >>

പ്രതാപ് പോത്തന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

പ്രതാപ് പോത്തന്‍ 18 വര്‍ഷത്തിന് ശേഷം മലയാള ചിത്രം സംവിധാനം ചെയ്യുന്നു.അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും.

ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതാപ് പോത്തന്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്.പുതുതലമുറയുടെ പ്രണയകഥയാണ് പ്രമേയമാകുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗം ലൊക്കേഷനും വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും.സംവിധായകന്‍ കൂടിയായ രാജീവ് മേനോന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും.

ഇതിന് മുമ്പ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഒരു യാത്രാമൊഴി 1997ലാണ് പുറത്തിറങ്ങിയത്.മോഹന്‍ലാല്‍ നായകനായ ചിത്രിത്തില്‍ മറ്റൊരു ഇതിഹാസ താരമായ ശിവാജി ഗണേശനും പ്രധാനവേഷത്തിലെത്തിയിരുന്നു.

INDIANEWS24.COM Movies

Leave a Reply