728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രതാപ് പോത്തന്‍ വീണ്ടും സംവിധാനം ചെയ്യുന്നു; കേന്ദ്ര കഥാപാത്രമായി ബച്ചന്‍

പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു.മലയാളത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇറക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ബ്ഗബി അമിതാബ് ബച്ചനായിരിക്കും കേന്ദ്ര കഥാപാത്രം.

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുക.പ്രതാപ് പോത്തനാണ് മലയാളത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഈ വേഷമാണ് ബിഗ്ബി ചെയ്യുന്നത്.

ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാര്‍, കലാഭവന്‍ ഷാജോണ്‍, ടിനിടോം, തസ്‌നിഖാന്‍, വനിത, സോനാനായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

മോഹന്‍ലാലിനൊപ്പം തമിഴിലെ എക്കാലത്തേയും മികച്ച നടന്‍മാരിലൊരാളായ ശിവാജി ഗണേശന്‍ ഒന്നിച്ച ഒരു യാത്രാമൊഴിയാണ് പ്രതാപ് പോത്തന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.ഡെയ്‌സി, ഋതുഭേദം എന്നീ ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത മലയാള സിനിമകളാണ്.

Leave a Reply