728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു തുടങ്ങുന്നു

കൊച്ചി:പ്രണവ് മോഹൻലാലിന്റ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ  പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു.മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും  സംവിധാനവും അരുണ്‍ഗോപിയാണ്.

മോഹന്‍ലാല്‍,പ്രണവ് മോഹന്‍ലാല്‍,നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം,സംവിധായകന്‍ അരുണ്‍ ഗോപി,നടന്‍ ആസിഫ് അലി,സുചിത്ര മോഹന്‍ലാല്‍ തുടങ്ങിയവര്‍ പൂജാ ചടങ്ങില്‍  പങ്കെടുത്തു.ക്യാമറ അഭിനന്ദ് രാമാനുജനും  സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.   വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റര്‍.  പീറ്റര്‍ ഹെയിനിന്റെതാണ് ആക്ഷന്‍ കോറിയൊഗ്രാഫി.pranav pooja 2

പുലി മുരുകന്‍, രാമലീല എന്നീ  വന്‍ വിജയങ്ങള്‍ക്ക് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ എത്തുന്ന ചിത്രം പ്രണവിന്റെ കരിയറില്‍ വഴിത്തിരിവാകും എന്ന് പ്രതീക്ഷിക്കപെടുന്നു.പ്രണവിന്റെ ആദ്യ ചിത്രമായ ആദി മികച്ച അഭിപ്രായവും വന്‍ പ്രദര്‍ശന വിജയവും നേടിയിരുന്നു.

INDIANEWS24 MOVIES DESK

 

Leave a Reply