728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രണവ് നോട്ടൗട്ട് – 323 പന്തില്‍ 1009 റണ്‍സ്‌

മുംബൈ:ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ അല്‍ഭുതമായി ഓട്ടോ ഡ്രൈവറുടെ മകന്റെ ഇന്നിംഗ്‌സ്.സ്‌കൂള്‍ തലത്തില്‍ നടന്ന മത്സരത്തില്‍ പ്രണവ് ധനവാഡെ എന്ന വിദ്യാര്‍ത്ഥി ഒരിന്നിംഗ്‌സില്‍ നേടിയത് 1009 റണ്‍സ്.323 പന്തുകള്‍ നേരിട്ട പ്രണവ് 129 ഫോറും 59 സിക്‌സറും പറത്തിയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തില്‍ വച്ചും ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പത്താം ക്ലാസുകാരനായ ഈ വിദ്യാര്‍ത്ഥിയുടേത്.

ആര്യ ഗുരുകുല സ്‌കൂളിനെതിരെ കെ സി ഗാന്ധി സ്‌കൂളിനു വേണ്ടിയായിരുന്നു പ്രണവിന്റെ പ്രകടനം.മാസ്മരിക പ്രകടനത്തെ കുറിച്ച്‌ അറിഞ്ഞതോടെ അഭിനന്ദനവുമായി ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ പ്രണവിനു വേണ്ടി കുറിപ്പുകളിട്ടു.ആയിരം റണ്‍സ് കടന്ന നേട്ടത്തോടെ നൂറ് വര്‍ഷത്തിലേറെ പറക്കമുള്ള റെക്കോര്‍ഡാണ് പ്രണവ് മറികടന്നത്.1899ല്‍ ഇംഗ്ലണ്ടിലെ ക്ലാര്‍ ഹൗസ് നേടിയ 638 റണ്‍സ് ആണ് ക്രിക്കറ്റില്‍ ഇതേവരെയുള്ള ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍.2013ല്‍ പ്രിഥ്വി ഷാ നേടിയ 546 റണ്‍സ് ആയിരുന്നു ഏറ്റവും മികച്ച ഇന്ത്യന്‍ സ്‌കോര്‍.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച് ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ പ്രണവിന്റെ സ്‌കൂളായ കെ സി ഗാന്ധി ഈ അപൂര്‍വ്വ ഇന്നിംഗ്‌സില്‍ നേടിയത് 1465 റണ്‍സ്.ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ പ്രണവ്‌ നോട്ടൗട്ടായിരുന്നു.

INDIANEWS24.COM Mumbai

Leave a Reply