728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രണവ് നായകായെത്തുന്നു; സംവിധാനം ജീത്തു ജോസഫ്‌

തിരുവനന്തപുരം:സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ സിനിമയില്‍ നായകനാകുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്.അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം.

മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി സിനിമയിലെത്തുന്നത്.ഇതിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു.പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചത് പ്രണവ് ആയിരുന്നു.അമല്‍ നീരദിന്റെ മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിനൊപ്പം പ്രണവ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

INDIANEWS24.COM Movies

Leave a Reply